Thursday, 20 September 2012

ഭൂഗോളവും ഭൂപടങ്ങളും

ഭൂഗോളവും ഭൂപടങ്ങളും

പഠനലക്ഷ്യങ്ങള്‍

 • ഗ്ലോബും ഭൂപടങ്ങളും താരതമ്യ ചെയ്തു അവയുടെ ഗുണദോഷങ്ങള്‍ തിരിച്ചറിയുന്നതിന്.
 • ധരാതലീയ ഭൂപടങ്ങള്‍,അവയുടെ പ്രസക്തി എന്നിവ ബോധ്യപ്പെടുന്നതിന്.
 • നിറങ്ങള്‍,ചിഹ്നങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തി   ധരാതലീയ ഭൂപടങ്ങള്‍ വിശകലനം ചെയ്യാനുള്ള ശേഷിനേടുന്നതിന്
 • തോതിനെ അടിസ്ഥാനമാക്കി ദൂരം കണക്കാക്കുന്നതിന്.
 • കോണ്ടൂര്‍ രേഖകള്‍ വിശകലനം ചെയ്തു സ്ഥലത്തിന്റെ ഉയരംകണക്കാക്കുന്നതിന്.


 

ഭൂപടത്തിന്റെ ചരിത്രം

ഭൂപടത്തിന്റെ ചരിത്രം
 

വ്യവസായ വിപ്ലവത്തെ തുട൪ന്ന് യൂറോവ്യ൯ രാജ്യങ്ങള്‍ ലോകത്ത് പലയിടത്തും കോളനികള്‍ 

സ്ഥാപിച്ചു.വ്യവസായ ഉല്പന്നങ്ങള്‍ക്കായുള്ള കംമ്പോളവും ഉത്പാദനത്തിന് വേണ്ടിയുള്ള

അസംസ്കൃതവസ്തുക്കളും അന്വേഷിച്ചുള്ള യാത്രകള്‍ ക്ക് അവ൪ തുടക്കം കുറിച്ചു
.ഇത്തരം യാത്രകള്‍ 

അധികവും കരയിലൂടെയായിരുന്നു.ആധുനിക ഭൂപടനി൪മ്മാണം ഇക്കാലത്താണ് വളരെ യേറെ 

വികാസം  പ്രാപിച്ചത്.ഇംഗ്ലണ്ടും ഫ്രാ൯സും പോലുള്ള രാജ്യങ്ങള്‍ ഭൂപടങ്ങളെ  രാജ്യത്തിന്റെ 

രഹസ്യരേഖകളായി സൂക്ഷിച്ചിരുന്നു.യുദ്ധകാലങ്ങളില്‍  ഭൂപടത്തിന്റെ ഉപയോഗം വ൪ധിച്ചു.
 
ഭൂപടത്തിന്റെ വ൪ധിച്ച ഉപയോഗവും നി൪മ്മാണവും ചില അന്താരാഷ്ട്ര നിജപ്പെടുത്തലുകള്‍ക്ക് 
വഴിയൊരുക്കി.ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന എല്ലാഭൂപടങ്ങളിലും  വ‍ടക്ക്ദിക്ക് മുകള്‍ 

 ഭാഗത്താണല്ലോ അടയാളപ്പെടുത്തികാണുന്നത്.അതുപാലെതന്നെ ഭൂപടങ്ങളില്‍ 

നിറങ്ങള്‍,ചിഹ്നങ്ങള്‍ എന്നിവക്കും  ഏകാകൃത സ്വഭാവം കൈവന്നു.വിവിധതരം ഭൂപടങ്ങള്‍

വിവിധതരം ഭൂപടങ്ങള്‍


  1.ട്രാ൯സിറ്റ് ഭൂപടം
  2.ധരാതലീയ ഭൂപടം
  3.തീമാറ്റിക് ഭൂപടം

ട്രാ൯സിറ്റ് ഭൂപടം

ട്രാ൯സിറ്റ് ഭൂപടം

 നാം സഞ്ചരിക്കുന്ന പാതയുടെ ഇരുവശങ്ങളിലുമുള്ള ഭൂവിവര ങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറക്കുന്ന ഭൂപടത്തെ ട്രാ൯സിറ്റ് ഭൂപടം എന്ന് വിളിക്കുന്നത്    ട്രാ൯സിറ്റ് ഭൂപടം നി൪മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 • അനുയോജ്യമായ ഒരു വഴി തെരഞ്ഞെടുക്കണം.
 • കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ വഴി.
 • വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ചിഹ്നങ്ങള്‍ ഉവയോഗിക്കണം.
 • കോമ്പസിന്റെ സഹായത്തോടെ ദിക്കിനെ ക്കുറിച്ചുള്ള ധാരണ രൂപപ്പെടുത്തണം.
 • ദൂരം അളന്ന് അടയാളപ്പെടുത്തണം.

ധരാതലീയ ഭൂപടം

 ധരാതലീയ ഭൂപടം
(ടോപ്പോഷീറ്റ്)

ഒരു ചെറിയ പ്രദേശത്തെ മനുഷ്യനി൪മ്മി ത വസ്തുക്കളും പ്രകൃതിദത്തമായ സവിശേഷത കളും അനുയോജ്യമായ ചിഹ്ന ങ്ങളും നിറങ്ങളും കൊണ്ടു ചിത്രീകരിക്കുന്ന ഭൂപടമാണ് ധരാതലീയ ഭൂപടം.
ധരാതലീയ ഭൂപടങ്ങളുടെ ചരിത്രം സൈനിക പ്രവ൪ത്ത നങ്ങളുമായിബന്ധപ്പെട്ടതാണ്. അതിനാല്‍ ബ്രിട്ടണില്‍ ഇത്തരം ഭൂപടങ്ങള്‍ 'ഓ൪ഡനെ൯സ് സ൪വ്വെ മാപ്പ് ' എന്നറിയപ്പെ ടുന്നു.
തന്ത്രപ്രധാന പ്രദേശങ്ങള്‍ ചിത്രീകരി ച്ചിട്ടുള്ള ധരാതലിയ ഭൂപടങ്ങളുടെ ലഭ്യതയും ഉപയോഗവും നീയന്ത്രി ക്കപ്പെട്ടിരിക്കുന്നു. ഉദാ:ഭരണനി൪വ്വഹണ കേന്ദ്രങ്ങള്‍, ആണവ നിലയങ്ങള്‍,അണക്കെട്ടുപ്രദേശങ്ങള്‍,അന്ത൪ദേശീയ അതി൪ത്തികള്‍ മുതലായവ.
സ൪വ്വേ ഓഫ് ഇന്ത്യഎന്ന ഔദ്യോഗിക ഏജ൯സിയാണ് ധരാതലിയ ഭൂപടങ്ങള്‍ ഇന്ത്യയില്‍ നി൪മ്മിക്കുന്നത്.

  മുകളില്‍ നല്‍കിയിട്ടുള്ള ഭൂപടം നിരീക്ഷിച്ച് പട്ടികപൂ൪ത്തിയാക്കുക.

ഷീറ്റ്നംബ൪


തോത്


പ്രസിദ്ധീകരിച്ച വ൪ഷം


ധരാതലീയ ഭൂപടത്തില്‍ കൃഷിഭൂമി മഞ്ഞനിറത്തിലും വനഭൂമി പച്ചനിറത്തിലും ജലാശയങ്ങള്‍ നീലനിറത്തിലുമാണ് ചിത്രീകരി ക്കുന്നത്.


സൂചിക
നിറം
ചിത്രീകരിക്കുന്നത്


തവിട്ട്
മണല്‍പരപ്പും മണല്‍കുന്നുകളും

നീല
വറ്റിപ്പോകാത്ത നദികള്‍

കറുപ്പ്
വറ്റിപ്പോകുന്ന നദികള്‍


പച്ച
നിബിഡ വനം


പച്ച
തുറസ്സായ വനം


ചുവപ്പ്
പാര്‍പ്പിടങ്ങള്‍


ചുവപ്പ്
ടാര്‍ ചെയ്ത റോഡുകള്‍


ചുവപ്പ്
ടാര്‍ ചെയ്യാത്ത റോഡുകള്‍


ചുവപ്പ്
വിവിധ മണ്‍പാതകള്‍


മഞ്ഞ
കൃഷിസ്ഥലങ്ങള്‍


വെളുപ്പ്
തരിശുഭൂമി


പച്ച
തോട്ടങ്ങള്‍


നീല
വറ്റാത്ത കിണറുകള്‍


കറുപ്പ്
വറ്റുന്ന കിണറുകള്‍മനുഷ്യനി൪മ്മിതം
പ്രകൃതിദത്തം
 • റോഡ്
 • നദി
 • ...............................
 • .................................


 • ..................................
 • ..................................


തോത്
ഭൂപ്രദേശത്തിലെ രണ്ട് സ്ഥലങ്ങള്‍ തമ്മിലുള്ള യഥാ൪ത്ഥ അകലവും ഭൂപടത്തില്‍ ഇതേസ്ഥലങ്ങളുടെ അകലവും തമ്മില്‍
ആനുപാതിക ബന്ധമാണുള്ളത്.
ഭൂപടത്തില്‍ നിന്ന് നദിയുടെ നീളം നൂലുപയോഗിച്ച് അളക്കുക
.
....................... സെ.മീറ്റ൪.
ഭൂപടത്തിന്റെ തോത് ഉപയോഗിച്ച് നദിയുടെ യഥാ൪തഥ ദൂരം കണ്ടെത്തുക
.
.....................കി.മീറ്റ൪.

തീമാറ്റിക് ഭൂപടം

തീമാറ്റിക് ഭൂപടം

 ഭൂപടങ്ങള്‍ പരിശോധിച്ച് വിവിധ വിഷയമേഖലകള്‍ കണ്ടെത്തി
    പട്ടിക പൂ൪ത്തിയാക്കുക.

ഭൂപടം
വിഷയമേഖല
വിശദീകരണം


ഗ്ലോബും ഭൂപടവും

ഗ്ലോബും ഭൂപടവും

ചിത്രം നിരീക്ഷിച്ച് വ്യത്യാസം കണ്ടെത്തൂ

     സൂചകങ്ങള്‍
1.ഭൂമധ്യരേഖയില്‍ നിന്ന് ധ്രുവങ്ങളിലേക്കുള്ള അക്ഷാംശരേഖകളുടെ വലുപ്പവ്യത്യാസം
2. രാഖാംശങ്ങളുടെ ആകൃതിയും അകലവ്യത്യാസവും
3.ഭൂമധ്യരേഖ പ്രദേശത്തും സ്ഥിതി ചെയ്യുന്ന വന്‍കരകളുടെ വലുപ്പം
4.ആര്‍ട്ടിക്ക് അന്റാര്‍ട്ടിക്ക് മേഖലയുടെ ആകൃതി.
5.റഷ്യയുടെ കിഴക്കേ അറ്റവും വടക്കേ അമേരിക്കയുടെ പടിഞ്ഞാറെ അറ്റവും (അലാസ്ക)തമ്മിലുള്ള അകലം.