Thursday 20 September 2012

ഭൂപടത്തിന്റെ ചരിത്രം

ഭൂപടത്തിന്റെ ചരിത്രം
 

വ്യവസായ വിപ്ലവത്തെ തുട൪ന്ന് യൂറോവ്യ൯ രാജ്യങ്ങള്‍ ലോകത്ത് പലയിടത്തും കോളനികള്‍ 

സ്ഥാപിച്ചു.വ്യവസായ ഉല്പന്നങ്ങള്‍ക്കായുള്ള കംമ്പോളവും ഉത്പാദനത്തിന് വേണ്ടിയുള്ള

അസംസ്കൃതവസ്തുക്കളും അന്വേഷിച്ചുള്ള യാത്രകള്‍ ക്ക് അവ൪ തുടക്കം കുറിച്ചു
.ഇത്തരം യാത്രകള്‍ 

അധികവും കരയിലൂടെയായിരുന്നു.ആധുനിക ഭൂപടനി൪മ്മാണം ഇക്കാലത്താണ് വളരെ യേറെ 

വികാസം  പ്രാപിച്ചത്.ഇംഗ്ലണ്ടും ഫ്രാ൯സും പോലുള്ള രാജ്യങ്ങള്‍ ഭൂപടങ്ങളെ  രാജ്യത്തിന്റെ 

രഹസ്യരേഖകളായി സൂക്ഷിച്ചിരുന്നു.യുദ്ധകാലങ്ങളില്‍  ഭൂപടത്തിന്റെ ഉപയോഗം വ൪ധിച്ചു.
 
ഭൂപടത്തിന്റെ വ൪ധിച്ച ഉപയോഗവും നി൪മ്മാണവും ചില അന്താരാഷ്ട്ര നിജപ്പെടുത്തലുകള്‍ക്ക് 
വഴിയൊരുക്കി.ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന എല്ലാഭൂപടങ്ങളിലും  വ‍ടക്ക്ദിക്ക് മുകള്‍ 

 ഭാഗത്താണല്ലോ അടയാളപ്പെടുത്തികാണുന്നത്.അതുപാലെതന്നെ ഭൂപടങ്ങളില്‍ 

നിറങ്ങള്‍,ചിഹ്നങ്ങള്‍ എന്നിവക്കും  ഏകാകൃത സ്വഭാവം കൈവന്നു.



No comments:

Post a Comment